കോഴിക്കോട് മാൻഹോളിൽ കുടുങ്ങി നിർമ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം; ഒരാളുടെ നില അതീവ ഗുരുതരം

കോഴിക്കോട് മൂട്ടോളിയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന മാലിന്യ ടാങ്കിന്റെ മാൻഹോളിൽ ഇറങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം. കോൺക്രീറ്റ് നിർമ്മാണ തൊഴിലാളികളായ 2 പേരാണ് അപകടത്തിൽപ്പെട്ടത്.

ഒരു തൊഴിലാളി മരിച്ചു, പാലത്ത് സ്വദേശി സിറാജ് ആണ് മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരുക്കേറ്റ മറ്റൊരു തൊഴിലാളി വിശ്വനാഥനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിമാട്കുന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് 2 പേരേയും പുറത്തെടുത്തത്. ആഴമുളള കോൺക്രീറ്റ് ടാങ്കിൽ വായു സാന്നിധ്യം കുറഞ്ഞതാണ് അപകടത്തിന് കാരണമായത്

Leave a Reply

Your email address will not be published. Required fields are marked *