കൂടത്തായി കേസ് പ്രതി ജോളി ജയിലിലിരുന്ന് ബി.എ പരീക്ഷ എഴുതുന്നു; പരീക്ഷയ്ക്കായി കണ്ണൂർ വനിതാ ജയിലിലെത്തിച്ചു

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ബിരുദധാരിയാകാൻ തയ്യാറെടുക്കുന്നു. ജയിലിൽ ഡിഗ്രി പരീക്ഷയെഴുതുന്ന തിരക്കിലാണ് ജോളി. കോഴിക്കോട് സബ് ജയിലിൽ തടവുകാരിയായി കഴിയുന്ന ജോള് പരീക്ഷയെഴുതാനായി കണ്ണൂർ വനിതാ ജയിലിലെത്തി. ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ബി എ ഹിസ്റ്ററിയുടെ പരീക്ഷയാണ് ജോളി എഴുതുന്നത്.

ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ് ഇപ്പോൾ ജോളി. ആകെ എട്ട് പേപ്പറുകളാണ് ഇത്തവണ ജോളിക്ക് എഴുതാനുള്ളത്. ഇതിൽ ആറ് പരീക്ഷകൾ എഴുതിക്കഴിഞ്ഞു. ജയിലിലെ തന്നെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ക്ലാസുകൾ നയിക്കുന്നത്.

ഈ പരീക്ഷകൾ കഴിഞ്ഞാൽ എസ് എൻ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ വിവിധ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പരീക്ഷകൾ നടക്കും.

ജോളിയെ കൂടാതെ മറ്റ് തടവുകാരും ഡിഗ്രി പരീക്ഷകൾ എഴുതുന്നുണ്ട്. ഇത് കൂടാതെ സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയും നടക്കുന്നുണ്ട്. 2002-2016 കാലത്ത് തന്റെ കുടുംബാംഗങ്ങളായ ആറ് അംഗങ്ങളെ കൊലപ്പെടുത്തിയ കേസിലാണ് ജോളി ജയിൽ ശിക്ഷ അനുഭവിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *