ഡോക്ടറുടെ മുറിയിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയി മർദിച്ചു; പയ്യോളിയിൽ ലാബ് ഉടമയ്ക്കും ജീവനക്കാർക്കും നേരെ അതിക്രമം

പയ്യോളി :പയ്യോളി പേരാമ്പ്ര റോഡിലെ സ്വകാര്യ ലാബിൽ അതിക്രമിച്ചുകയറിയ അക്രമിസംഘം ഉടമയെയും ജീവനക്കാരെയും മർദിച്ചു.ലാബിനോട് ചേർന്നുള്ള ഡോക്ടറുടെ കൺസൾട്ടിങ് മുറിയിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയി സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ജീവനക്കാരായ സൗദയ്ക്കും ആതിരയ്ക്കും നേരെയും അക്രമമുണ്ടായി.

ലാബ് ഉടമ മൂരാട് സ്വദേശി പി.ടി. വിനോദ് (54), ജീവനക്കാരായ സൗദ (34), ആതിര (32) എന്നിവർക്കാണ് പരിക്കേറ്റത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദിനെ മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

ലാബിന്റെ ഗ്ലാസുകൾ തകർത്ത് സംഘം വലിയ നാശനഷ്ടങ്ങളും വരുത്തി. പയ്യോളി പോലീസും നാട്ടുകാരും ചേർന്നാണ് സംഘർഷം നിയന്ത്രിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *