വിനോദയാത്രക്കിടെ വിദ്യാർഥിനികളെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: വിനോദയാത്രയ്ക്ക് പോയ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കുറ്റ്യാടി വേളം സ്വദേശി സലിത് (46) ആണ് അറസ്റ്റിലായത്. കോഴിക്കോട് വെങ്ങളത്ത് വെച്ച് എലത്തൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എലത്തൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ എട്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂളിൽ നിന്ന് കൊടൈക്കനാലിലേക്കുള്ള വിനോദയാത്രക്കിടെ എട്ട് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *