റിസോർട്ടിൽ വെച്ച് മദ്യപാനത്തിനിടെ അടിപിടി; തിരുനെല്ലി ക്ഷേത്രത്തിലെ രണ്ട് ദേവസ്വം ജീവനക്കാർക്ക് സസ്പെൻഷൻ

വയനാട്: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാർ തമ്മിൽ റിസോർട്ടിൽ വെച്ച് ഏറ്റുമുട്ടി. ക്രൂരമായ മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇരു ജീവനക്കാരെയും സർവീസിൽ നിന്നും അടിയന്തരമായി ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. തിരുനെല്ലി ദേവസ്വം ജീവനക്കാരായ കൃഷ്ണമോഹൻ, വിജയചന്ദ്രൻ എന്നിവരാണ് കഴിഞ്ഞ ദിവസം പരസ്പരം ഏറ്റുമുട്ടിയത്.

ക്ഷേത്രത്തിന് സമീപമുള്ളതും, വിജയചന്ദ്രൻ ലീസിനെടുത്ത് നടത്തുന്ന സ്വകാര്യ റിസോർട്ടിൽ വെച്ചാണ് അടിപിടിയുണ്ടായത്.റിസോർട്ടിൽ വെച്ച് ഒന്നിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കം രൂക്ഷമായതോടെ വിജയചന്ദ്രൻ കൃഷ്ണമോഹനെ ക്രൂരമായി മർദിക്കുകയായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ പെട്ടെന്നുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചതെന്നാണ് ഇരുവരും ദേവസ്വം ബോർഡിന് നൽകിയ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *