ഫിറ്റ്‌നസ് സെന്ററിന്റെ മറവിൽ വൻ ലഹരിവേട്ട; കോഴിക്കോട് 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരി കച്ചവടം. 200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

‘ബാക്ക് ടു ഫിറ്റ്‌നസ്’ എന്ന പേരിലുള്ള ജിംനേഷ്യത്തിലാണ് സംഭവം. 200 ഗ്രാം എംഡിഎംഎക്ക് പുറമെ കഞ്ചാവും സംഘത്തിൽ നിന്ന് പിടികൂടിയിട്ടുണ്ട്. ഏകദേശം പത്ത് ലക്ഷം രൂപ വിപണി വില വരുന്ന എംഡിഎംഎ ഇവരുടെ കൈവശം ഉണ്ടായിരുന്നതായാണ് വിവരം.

അതേസമയം ലഹരി കച്ചവടത്തിൽ പങ്കില്ലെന്നാണ് ജിംനേഷ്യത്തിന്റെ ഉടമ പറയുന്നത്. എന്നാൽ കുറച്ച് നാളുകളായി ഇവർ നിരീക്ഷണത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരിൽ നിന്ന് നിരവധി പരാതികൾ ഇവർക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *