മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട് യുവതിയുടെ 20 പവനും പണവും കവർന്നു; യുവാവ് അറസ്റ്റിൽ

മഞ്ചേരി: മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് 20 പവൻ സ്വർണവും ഒരു ലക്ഷം രൂപയും തട്ടിയെടുത്ത കേസിലെ പ്രതിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം വീരമംഗലം കൂരിക്കാട്ടിൽ അൻസാർ (39) ആണ് പിടിയിലായത്.

മഞ്ചേരി എസ്.ഐ എ.പി. ആസിഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്‍.സി.പി.ഒമാരായ തൗഫീഖുല്ല മുബാറക്, ക്ലിന്റ് ഫെർണാണ്ടസ്, സജീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *