മാനന്തവാടി: റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യത്താൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പൊതുസ്ഥലങ്ങളിൽ പിന്തുടർന്ന് ശല്യം ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. മാനന്തവാടി ചെറുപുഴ സ്വദേശി ക്രിസ്റ്റി ഷിബു (20)വിനെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയെ സ്ഥിരമായി പിന്തുടരുകയും ലൈംഗിക ഉദ്ദേശത്തോടെ പെരുമാറി പൊതുസ്ഥലത്ത് വെച്ച് മാനഹാനി വരുത്തുകയും ചെയ്തതിനാണ് നടപടി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബി.എൻ.എസ് (BNS), പോക്സോ (POCSO) നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. മാനന്തവാടി ഇൻസ്‌പെക്ടർ റഫീഖിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ കെ. സോബിൻ, സുനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സി. ലിഥിൻ, സി.എം. നിസാർ, മുഹമ്മദ് റാഷിദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
