മണിയൂർ പോക്‌സോ കേസ്: റഫീഖിന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി; പ്രതി കസ്റ്റഡിയിൽ

വടകര : മണിയൂർ പോക്‌സോ കേസിൽ പ്രതിയായ ചങ്ങരോത്ത് റഫീഖിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കീഴ്‌ക്കോടതി ഉത്തരവിനെതിരെ പ്രതി സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജാമ്യം റദ്ദാക്കപ്പെട്ടതിനെ തുടർന്ന് പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു.മുമ്പ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് റഫീഖ് ഒളിവിൽ പോയിരുന്നു. വിധി വന്ന ദിവസം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് അവിടെനിന്നും മുങ്ങുകയായിരുന്നു. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനും അതിർത്തികളിൽ ജാഗ്രതാ നിർദേശം നൽകുന്നതിനും ഇടയിലാണ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള സ്റ്റേ വന്നത് .പ്രതിയെ പിടികൂടുന്നതിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാരോപിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി പൊലീസ് സ്റ്റേഷന് മുന്നിൽ ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *