തിരുവനന്തപുരം ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി ; കണ്ണൂർ-എറണാകുളം ഇന്റർസിറ്റി തൃശൂർ വരെ മാത്രം: വരും ദിവസങ്ങളിലെ ട്രെയിൻ സമയക്രമം അറിയാം

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്, ടാറ്റ ന​ഗർ-എറണാകുളം ജങ്ഷൻ, മാവേലി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സർവീസുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്(16306) നവംബർ 03, 06, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29, ഡിസംബർ 01, 04 തീയതികളിൽ തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളിൽ ട്രെയിൻ തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ ഭാ​ഗികമായി റദ്ദാക്കി.

ടാറ്റാ ന​ഗർ-എറണാകുളം ജങ്ഷൻ(18189) എക്സ്പ്രസ് നവംബർ 12, 19, 26 തീയതികളിൽ ആലുവയിൽ സർവീസ് അവസാനിപ്പിക്കും.

മാവേലി കോട്ടയം വഴി…
മം​ഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ്(16603) നവംബർ 13, 20, 27 തീയതികളിൽ കോട്ടയം വഴിയാകും സർവീസ് നടത്തുക. തിരുവനന്തപുരം-മം​ഗളൂരു മാവേലി എക്സ്പ്രസ്(16604) നവംബർ 13, 15 തീയതികളിലും കോട്ടയം വഴി തിരിച്ചുവിട്ടു. ഈ ദിവസങ്ങളിൽ ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ മാവേലി എക്സ്പ്രസിന് സ്റ്റോപ്പുണ്ടാകും.

വൈകിയോടുന്ന ട്രെയിനുകൾ…
മം​ഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ്(16348) നവംബർ 03, 06, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29, ഡിസംബർ 01, 04 തീയതികളിൽ ഒരുമണിക്കൂർ വൈകും.

രാമേശ്വരം-തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ്(16344) നവംബർ 14, 15, 17, 20, 21, 22, 24, 27, 28, 29, ഡിസംബർ 01, 04 തീയതികളിൽ അരമണിക്കൂറോളം വൈകും.

Leave a Reply

Your email address will not be published. Required fields are marked *