കൊയിലാണ്ടിയിൽ ലാബിൽ വെച്ച് കമ്പ്യൂട്ടർ യു.പി.എസിൽ നിന്ന് വൈദ്യുതി ആഘാതമേറ്റു; ക്ലിനിക് ഉടമയ്ക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: സ്വകാര്യ മെഡിക്കൽ ക്ലിനിക് ഉടമ വൈദ്യുതി ആഘാതമേറ്റു മരിച്ചു. കൊയിലാണ്ടി മാരാമുറ്റം റോഡിൽ എൽ.ഐ.സി ഓഫീസിന് മുന്നിൽ പ്രവർത്തിക്കുന്ന ലോയൽ ഹെൽത്ത് കെയർ ഉടമ പെരുവട്ടൂർ താവോളി താഴെ സുജയനിവാസിൽ സുനിൽകുമാർ (50) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ലാബിനകത്തെ കമ്പ്യൂട്ടറിന്റെ യു.പി.എസിൽ (UPS) നിന്നാണ് ഇയാൾക്ക് ഷോക്കേറ്റത് . അപകടത്തിന് തൊട്ടുപിന്നാലെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: രാമൻ നായർ അമ്മ: ലീല ഭാര്യ: സബിനി മകൻ: വേദുർവരദ് സഹോദരൻ: ജയകൃഷ്ണൻ (കുറുവങ്ങാട്)

Leave a Reply

Your email address will not be published. Required fields are marked *