കൊടുങ്ങല്ലൂരിലെ 18-കാരന്റെ ആത്മഹത്യ: കള്ളക്കേസല്ലെന്ന് പെൺകുട്ടിയുടെ കുടുംബം; 20 പവനും പണവും ഭീഷണിപ്പെടുത്തി തട്ടിയെടുത്തെന്ന് ആരോപണം

തൃശ്ശൂർ: കൊടുങ്ങല്ലൂരിലെ പൊലീസ് കള്ളക്കേസിൽ കുടുക്കിയതിന് പിന്നാലെ 18 കാരൻ ആത്മഹത്യ ചെയ്തെന്ന കുടുംബത്തിന്റെ ആരോപണത്തിൽ വഴിത്തിരിവ്. അത് കള്ളക്കേസ് അല്ലെന്ന് ചൂണ്ടിക്കാട്ടി തെളിവുകൾ പുറത്തുവിട്ട് പെൺകുട്ടിയുടെ കുടുംബം. ആരോപണം ഉന്നയിച്ച നൗഷാദിനെതിരെ ഇരയായ പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. അസ്‌ലം തെറ്റ് ചെയ്തതിന്റെ തെളിവുകൾ ഉണ്ടെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. 20 പവനും 50,000 രൂപയുമാണ് തട്ടിയെടുത്തത്. കൃത്യമായി പരാതികൾ നൽകിയിരുന്നു. നിയമപരമായി മുന്നോട്ടു പോകുമെന്നും പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിലെ ആക്രമണങ്ങളെ വകവയ്ക്കുന്നില്ലെന്നും കുടുംബം പറയുന്നു.

സെപ്റ്റംബർ 27നാണ് മുഹമ്മദ് അസ്ലമിനെ കൊടുങ്ങല്ലൂർ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണ്ണവും പണവും കൈക്കലാക്കി എന്നതായിരുന്നു കേസ്. അനുജനെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്റ്റേഷനിൽ എത്തിയ മൂത്ത സഹോദരൻ, സഹലിനെയും പോലീസ് പ്രതിചേർത്തു.അതിനുശേഷം മൂന്നുദിവസം അന്യായമായി കസ്റ്റഡിയിൽ വച്ച് മർദ്ദിച്ച ശേഷമാണ്, കോടതിയിൽ ഹാജരാക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *