തൃശ്ശൂരിൽ ദമ്പതിമാരെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: അമ്മാടത്ത് ദമ്പതിമാരെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. അമ്മാടം പുത്തൻവഴി പള്ളിപ്പുറം റോഡിൽ വാടകവീട്ടിൽ താമസിക്കുന്ന വല്ലച്ചിറ ചാത്തക്കുടം പിടിക്കപറമ്പ് വടക്കേപുരക്കൽ സത്യൻ(66), ഭാര്യ കുമാരി(59) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് വീടിന് പിന്നിലെ ടെറസിൽ ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. മകനും മരുമകളും ചോറ്റാനിക്കരയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സത്യൻ പക്ഷാഘാതം വന്നതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ കുമാരി വൃക്കരോഗത്തെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നതായും പറയുന്നു. ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലമുള്ള മനോവിഷമമാണ് സംഭവത്തിന് കാരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *