പത്തനംതിട്ട: മാനസിക വൈകല്യമുള്ള പെൺകുട്ടിയെ വീട്ടിൽ കടന്നു കടന്നുകയറി പീഡനത്തിന് ഇരയാക്കിയ ശേഷം ഒളിവിൽ പോയ പ്രതിയെ പുളിക്കീഴ് പോലീസ് പത്തു വർഷത്തിനുശേഷം പിടികൂടി. പുളിക്കീഴ് ചാത്തങ്കേരി എന്ന സ്ഥലത്ത് ജെയിംസ് ചാക്കോ (48) യെ ആണ് പുളിക്കീഴ് പോലീസ് പിടികൂടിയത്. 2016 ഒക്ടോബർ മാസം 21നും 22 നും ആണ് ഇയാൾ മാനസിവൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയം കതക് തള്ളിത്തുറന്ന് വീട്ടിൽ കയറിയ പ്രതി ശാരീരിക അവശതകൾ ഉള്ള പെൺകുട്ടിയെ പീഡിപ്പിച്ചശേഷം ഒളിവിൽ കഴിയുകയായിരുന്നു.
പുളിക്കീഴ് പോലീസ് ഇൻസ്പെക്ടർ എസ്എച്ച്ഒ ഷെഫീക്ക് , എസ്ഐ നൗഫൽ, സിപിഒ മാരായ അനൂപ്, സുദീപ് എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് വെണ്ണിക്കുളത്തെ ഇയാളുടെ ഒളിത്താവളത്തിൽ നിന്നും പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
