ബദിയടുക്ക പൊലീസ് സ്റ്റേഷനെതിരെയാണ് പരാതി നൽകിയത്
അടയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് നഗ്നനാക്കി മർദ്ദിച്ചെന്ന് പരാതി; യഥാർത്ഥ പ്രതികൾ പിടിയിൽ
കാസർകോഡ്: കാസർകോഡ് മോഷണക്കേസ് ആരോപിച്ച് യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി. കാസർകോഡ് ബദിയടുക്കയിലാണ് സംഭവം. ഏത്തടുക്ക സ്വദേശി അജിത് കുമാറിനെ അടയ്ക്ക മോഷണക്കേസിൽ പ്രതിചേർത്ത് മർദ്ദിച്ചെന്നാണ് പരാതി. ബദിയടുക്ക പൊലീസ് സ്റ്റേഷനെതിരെയാണ് പരാതി നൽകിയത്.
സ്റ്റേഷനിലെത്തിച്ച് നഗ്നനാക്കി മർദ്ദിച്ചെന്നാണ് പരാതിക്കാരൻ പറയുന്നത്. കുറ്റം സമ്മതിക്കാൻ പൊലീസ് നിർബന്ധിച്ചെന്നും അജിത് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ യഥാർത്ഥ പ്രതിയുമായി സാമ്യമുണ്ടെന്ന പേരിലായിരുന്നു പരാതിക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷണ കേസിൽ യഥാർത്ഥ പ്രതികളായ മൂന്ന് പേർ പിന്നീട് പിടിയിലായി.