രഹസ്യ വിവരത്തെ തുടർന്ന് ഫ്ലാറ്റ് വളഞ്ഞു പരിശോധന; എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോടഞ്ചേരി ∙ അടിവാരം നൂറാംതോട് റോഡിലെ സ്വകാര്യ വ്യക്തിയുടെ അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ പിടികൂടി. എളേറ്റിൽ കരിമ്പാപൊയിൽ സ്വദേശിയായ ഫായിസ് മുഹമ്മദ്(29) ന്റെ കയ്യിൽ നിന്നു 5.080 ഗ്രാം എംഡിഎംഎയും 86300 രൂപയുമാണ് പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫ്ലാറ്റ് വളഞ്ഞു നടത്തിയ പരിശോധനയിലാണ് ഫായിസ് പിടിയിലായത്. പ്രതിയുടെ പേരിൽ കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ആറോളം കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കോടഞ്ചേരി പൊലീസ് സ്‌റ്റേഷനിലെ എസ്ഐ ജിതേഷ്.കെ.എസ്, എഎസ്ഐ ബിനേഷ് അമരാട്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷനിൽ കുമാർ, മുനീർ.എൻ.കെ, ലതീഷ്.ടി.കെ, വിമിൽ.എ, ബിബീഷ്.കെ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് കോടഞ്ചേരിയിൽ പരിശോധന ശക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *