വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച് MDMA കടത്താൻ ശ്രമം; പോലീസിനെ കണ്ട് ഓടിയ യുവാവ് അറസ്റ്റിൽ

തലശ്ശേരി: കൈയിൽകെട്ടിയ വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 1.45 ഗ്രാം എംഡിഎംഎയുമായി യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി പൂവളപ്പ്‌തെരു എസ്.എ ഹൗസിൽ എസ്. സജീർ (32) ആണ് അറസ്റ്റിലായത്. മഞ്ഞോടിയിൽ വെള്ളിയാഴ്ച രാത്രി 10.30-നാണ് സംഭവം. പോലീസ് വാഹനം കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച സജീറിനെ തടഞ്ഞുനിർത്തിയാണ് പരിശോധിച്ചത്.

കൈ പുറകിൽകെട്ടി വാച്ച് മറച്ചുപിടിക്കാൻ ശ്രമിച്ചതോടെ വാച്ച് അഴിച്ച് കാണിക്കാൻ പറഞ്ഞെങ്കിലും അഴിച്ചില്ല. വീണ്ടും ആവശ്യപ്പെട്ടപ്പോൾ അഴിച്ച് കാണിച്ച വാച്ച് പരിശോധിച്ചപ്പോഴാണ് സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ചനിലയിൽ എംഡിഎംഎ കണ്ടെത്തിയത്. കണ്ണൂരിൽനിന്ന് 3000 രൂപയ്ക്ക് വാങ്ങിയതാണെന്ന് പോലീസിനോട് പറഞ്ഞു.

ഫോൺ മുഖാന്തരമാണ് നൽകിയ ആളുമായുള്ള പരിചയം. വാട്‌സാപ്പ് നമ്പറിൽ വിളിച്ച് സാധനം ഉണ്ടോ എന്ന് ചോദിച്ചാൽ പണവുമായി വരാൻ പറയുകയാണ് പതിവ്. തലശ്ശേരി എസ്.ഐ. അശ്വിൻ റോയിയും സംഘവുമാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *