കോഴിക്കോട്: നാലു വയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നോർത്ത് ബേപ്പൂർ സ്വദേശി മുണ്ടോടി വീട്ടിൽ പയസിനെ (43) ആണ് കോഴിക്കോട് ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി സി.എസ്. അമ്പിളി ശിക്ഷിച്ചത്. 2024-ൽ മാറാട് പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു

കേസിനാസ്പദമായ സംഭവം. സ്വന്തം മകന്റെ കൂടെ കളിക്കുകയായിരുന്ന ആൺകുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. മാറാട് എസ്.ഐ എൽ.വി. അരുൺ കുമാറിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ആർ.എൻ. രഞ്ജിത്ത് ഹാജരായി.
