പത്തനംതിട്ടയിൽ ഉദ്ഘാടന ദിനത്തിൽ തന്നെ പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാർ

പത്തനംതിട്ട: പുതിയതായി ആരംഭിച്ച പ്രിയദശിനി സർവ്വീസ് സ്വകാര്യബസ് ജീവനക്കാർ തടഞ്ഞതായി പരാതി. ഇന്ന് ഉദ്ഘാടനം നടത്തിയ പത്തനംതിട്ട കോന്നി തണ്ണിത്തോട് റൂട്ടിലെ ബസ്സിന്റെ സർവ്വീസാണ് തടസ്സപ്പെടുത്തിയത്. പ്രിയദർശിനി ബസ് കൃത്യമായ സമയക്രമം പാലിക്കുന്നില്ലെന്നും സ്വകാര്യ ബസ്സുകൾ എത്തുന്നതിന് അഞ്ച് മിനിറ്റ് മുൻപായി കെഎസ്ആർടി എത്തുകയും യാത്രക്കാരെ മുഴുവൻ കൊണ്ടുപോവുകയാണെന്നും സ്വകാര്യ ബസ്സ് ജീവനക്കാർ പറഞ്ഞു.

കൂടാതെ സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസ്സുകൾക്ക് പെർമിറ്റോ ഫിറ്റ്‌നസ് സർവ്വീസ് സർട്ടിഫിറ്റുകളോ ഇല്ലെന്നും രേഖകൾ ഇല്ലാതെയാണ് സർവ്വീസ് നടത്തുന്നതെന്നും സ്വകാര്യ ബസ്സ് ജീവനക്കാർ പറഞ്ഞു. തങ്ങളുടെ തൊഴിൽ നഷ്ടമാകുന്ന രീതിയിൽ പ്രിയദർശിനി ബസ്സ് സർവ്വീസ് നടത്തുന്നതായും കെഎസ്ആർടിസി ബസ്സുകൾ ഇല്ലാത്ത സ്ഥലങ്ങളൽ പുതുതായി പ്രിയദർശിനി സർവ്വീസ് തുടങ്ങില്ലെന്ന് നേരത്തെ അധികൃതർ ഉറപ്പ് നൽകിയിരുന്നതായും സ്വകാര്യ ബസ് ജീവനക്കാർ കൂട്ടിച്ചേർത്തു.
പ്രദേശത്ത് പ്രിയദർശിനി സർവ്വീസ് അനിവാര്യമാണെന്നും റൂട്ട് സ്വകാര്യ ബസ്സുകളുടെ കുത്തക അല്ലെന്നും തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ബാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *