എസ്പാന്യാ!!! ലോക ചാംപ്യൻമാർ; അർജന്റീനയെ ഒറ്റ ​ഗോളിൽ വീഴ്ത്തിവിജയ ​ഗോൾ വലയിലാക്കി ഫെറാൻ ടോറസ്

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് കിരീടം സ്പെയിനിന്. ആവേശം നിറഞ്ഞ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ അർജന്റീനയെ ഒറ്റ ​ഗോളിൽ വീഴ്ത്തിയാണ് സ്പെയിൻ രണ്ടാം ലോക കിരീടം ഉയർത്തിയത്. ആദ്യ പകുതിയും രണ്ടാം പകുതിയും ​ഗോൾരഹിതമായപ്പോൾ എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ​ഗോളാണ് വിജയികളെ നിർണയിച്ചത്. 2010ലെ ആദ്യ കിരീട നേട്ടത്തിനു ശേഷം സ്പെയിനി‍ന്റെ രണ്ടാം നേട്ടമാണിത്. ലോകകപ്പ് കിരീടം നിലനിർത്താമെന്ന അർജന്റീനയുടെ മോഹം നടന്നില്ല. മത്സരത്തിൽ അർജന്റീന തീർത്തും നിറംമങ്ങിയ പ്രകടനമായിരുന്നു. എക്സ്ട്രാ ടൈമിന്റെ അവസാന ഘട്ടത്തിൽ അർജന്റീന സമനിലയ്ക്കായി ശ്രമിച്ചെങ്കിലും സ്പെയിൻ കുലുങ്ങിയില്ല.

മത്സരത്തിലുടനീളം സ്പെയിനിന്റെ സർവാധിപത്യമായിരുന്നു. ​പോസ്റ്റിനു കീഴിൽ ​ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിന്റെ ചോരാ കൈകളാണ് പലപ്പോഴും അർജന്റീനയെ രക്ഷപ്പെടുത്തിയത്. മത്സരത്തിന്റെ 90 മിനിറ്റിലും അർജന്റീനയ്ക്ക് സ്പാനിഷ് ബോക്സിനടുത്തേക്ക് മാത്രമേ എത്താൻ പറ്റിയുള്ളു. ഒരു ഷോട്ട് പോലും അവർ തൊടുത്തില്ല. അവസാന ഇഞ്ച്വറി സമയത്താണ് അർജന്റീന ഒരു ​ഗോൾ ശ്രമം നടത്തിയത്.

ഇഞ്ച്വറി സമയത്ത് എൻസോ ഫെർണാണ്ടസിനു രണ്ടാം മഞ്ഞ കാർഡും അതുവഴി ചുവപ്പ് കാർഡും കിട്ടി പുറത്താകേണ്ടി വന്നു. കുബാർസിയെ അപകടകരമായി വീഴ്ത്തിയതിനാണ് എൻസോ ഫെർണാണ്ടസിനു മടങ്ങേണ്ടി വന്നത്. പിന്നാലെ സ്പെയിനിനു അനുകൂലമായി ഒരു ഫ്രീ കിക്ക് കിട്ടി. യമാലിന്റെ അപകടകരമായി വന്ന ഷോട്ട് എമി വീണ്ടും തടഞ്ഞു. എക്സ്ട്രാ ടൈമിൽ അർജന്റീന 10 പേരുമായാണ് കളിച്ചത്. തുടക്കത്തിൽ നിക്കോ വില്ല്യംസ് പന്ത് വലയിലിട്ടെങ്കിലും മികേൽ മെറീനോ ഫൗൾ ആയതോടെ ആ ​ഗോൾ നിഷേധിക്കപ്പെട്ടു. പിന്നീടും സ്പെയിൻ എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയി​ൽ ​ഗോളിനായി തുടർ ശ്രമം നടത്തിയെങ്കിലും അതൊന്നും വിജയം കണ്ടില്ല.

61ാം മിനിറ്റിൽ ഫെറാൻ ടോറസും പെഡ്രിയും പകരക്കാരായി സ്പാനിഷ് നിരയിൽ എത്തി. ഒയർസബാലും ഫാബിയൻ റൂയീസുമാണ് കളം വിട്ടത്. 63ാം മിനിറ്റിൽ ഓൽമോയുടെ ഒരു ലോങ് റേഞ്ച് ​ഗോൾ ശ്രമം. എമി മാർട്ടിനസിന്റെ ദേഹത്ത് തട്ടി അത് കോർണറായി. തൊട്ടുപിന്നാലെ യമാലിന്റെ ഒരു ക്രോസ് അതും അർജന്റീന പ്രതിരോധം കോർണർ വഴങ്ങി ഇല്ലാതാക്കി. പിന്നാലെ വീണ്ടും സ്പാനിഷ് ആക്രമണം. അതും കോർണറായി. യമാലിന്റെ മറ്റൊരു അപകടം വിതച്ച പാസ്. ഫെറാൻ ടോറസ് ബോക്സിനു തൊട്ടടുത്തു നിന്നു ഹെഡ്ഡ് ചെയ്തു വലയിലാക്കാൻ നോക്കിയെങ്കിലും എമി വീണ്ടും രക്ഷകനായി.

രണ്ടാം പകുതിയിലെ ഹൈഡ്രേഷൻ ബ്രെയ്ക്കിനു പിന്നാലെ റൊമേറോ, റോഡ്രിഗോ ഡി പോൾ എന്നിവരെ അർജന്റീന പിൻവലിച്ചു. പകരം ഫകുണ്ടോ മെദിനയും ജൂലിയാനോ സിമിയോണിയും കളത്തിലെത്തി. പിന്നാലെ മികേൽ മെറീനോ നിക്കോ വില്ല്യംസ് എന്നിവരെ സ്പെയിൻ ഇറക്കി. ഡാനി ഓൽമോ, ബയ്ന എന്നിവരാണ് കളം വിട്ടത്. 76ാം മിനിറ്റിൽ പെഡ്രി ബോക്സിനു തൊട്ടു വക്കത്തു നിന്നു തൊടുത്ത ഷോട്ട് എമിയുടെ കൈയിൽ. പിന്നാലെ യമാലിന്റെ അപകടകരമായ മുന്നേറ്റം. തൊട്ടുപിന്നാലെ കുബാർസിയുടെ ഒരു ​ഗോൾ ശ്രമവും എമി തട്ടിയകറ്റി.

80 മിനിറ്റ് പിന്നിട്ടതിനു പിന്നാലെ നിക്കോ വില്ല്യംസിന്റെ ബോക്സിൽ നിന്നുള്ള ഒരു ക്രോസ് ​ഗോളാക്കാനുള്ള ലപ്പോർട്ടിന്റെ ശ്രമവും എമി മാർട്ടിനസ് നിഷ്ഫലമാക്കി. 82ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിനു അനാവശ്യമായി ഡൈവ് ചെയ്തതിനു മഞ്ഞ കാർഡ് കിട്ടി. 86ാം മിനിറ്റിൽ മെറീനോയുടെ ഒരു ​മികച്ച പാസ് കിട്ടിയെങ്കിലും ഫെറാൻ‌ ടോറസിന്റെ ഷോട്ട് പുറത്തേക്ക് പോയി

Leave a Reply

Your email address will not be published. Required fields are marked *