സ്നേഹത്തിന്റെ നൂലിൽ കോർത്ത് അമൃതാനന്ദമയി സമൂഹത്തെ പരിപാലിക്കുന്നു: അമിത് ഷാ; അമൃതപുരിയിൽ വിശ്വസേവാദിന പരിപാടികൾക്ക് തുടക്കം

കൊല്ലം വള്ളിക്കാവിലെ അമൃതപുരിയിൽ വിശ്വസേവാദിന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് വിശ്വസേവാദിന പരിപാടികൾ നടത്തുന്നത്.
കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 73-ാം ജന്മദിനത്തോട് അനുബന്ധിച്ചുള്ള വിശ്വസേവാദിന പരിപാടികൾക്ക് കൊല്ലം വള്ളിക്കാവിലെ അമൃതപുരിയിൽ തുടക്കമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി, ഫരീദാബാദ് അമൃത ആശുപത്രികളിൽ നടത്തുന്ന 20 കോടി രൂപയുടെ ചികിത്സാ സഹായ പദ്ധതികൾക്കും ചടങ്ങിൽ തുടക്കമായി. പദ്ധതിക്ക് അർഹരായവർ അമിത് ഷായിൽ നിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി. സ്നേഹത്തിൻറെ നൂലിൽ കോർത്ത് സമൂഹത്തെ അമൃതാനന്ദമയി പരിപാലിക്കുകയാണെന്ന് അമിത് ഷാ പറഞ്ഞു.

ഈ വർഷത്തെ അമൃതകീർ‌ത്തി പുരസ്കാരം ഗോവ മുൻ ഗവർണർ പി എസ് ശ്രീധരൻപിള്ള ഏറ്റുവാങ്ങി. അസമിലെ പ്രളയദുരിതാശ്വാസ പ്രവർത്തന നിധിയിലേക്ക് അമൃതാന്ദമയി മഠം നൽകുന്ന രണ്ട് കോടി രൂപയുടെ ധനസഹായം അസം വിദ്യാഭ്യാസ മന്ത്രി ഡോ. രനോജ് പെഗുവിന് കൈമാറി. ചടങ്ങിൽ മന്ത്രിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. അമൃതാനന്ദമയിയുടെ പിറന്നാൾ ദിനമായ നാളെ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *