സ്കൂൾ അവധിദിനത്തിൽ 11 വയസ്സുകാരിയെ മദ്യലഹരിയിൽ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, വിരമിച്ച പൊലീസ് എസ്ഐ അറസ്റ്റിൽ

കണ്ണൂർ : കളിക്കാൻ പോയ 11 വയസ്സുകാരിയെ വീട്ടിലേക്ക് ബലമായി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ വിരമിച്ച പൊലീസ് എസ്ഐ അറസ്റ്റിൽ. പരിയാരം കാപ്പുങ്ങൽ സ്വദേശി ഇ.വി. ഗോപിനാഥനെ (62) ആണ് പരിയാരം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം.

മഴകാരണം ഇന്നലെ സ്കൂൾ അവധിയായതിനാൽ കളിക്കാൻ പോയതായിരുന്നു പെൺകുട്ടി. ഈ സമയത്ത് സ്ഥലത്തെത്തിയ മദ്യലഹരിയിലായിരുന്ന ഗോപിനാഥൻ കുട്ടിയെ ബലമായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് ഗോപിനാഥന്റെ വീട്ടിൽ നിന്നും കണ്ടെത്തിയത്.

ഇതിനിടെ ഗോപിനാഥന്റെ വീടിനു സമീപത്ത് ആൾക്കൂട്ടം നിറഞ്ഞു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. തുടർന്ന് ഗോപിനാഥനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഭയം കാരണം ആദ്യം ഒന്നും പറയാതിരുന്ന പെൺകുട്ടി പീഡിപ്പിക്കപ്പെട്ട കാര്യം പിന്നീടാണ് പറഞ്ഞത്. ഇതോടെ പോക്സോ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *