കൊല്ലം: ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിനായി പണപ്പിരിവെന്ന് പരാതി. കൊല്ലം ഇരവിപുരം കയ്യാലക്കൽ സ്വദേശി സജീവിൻ്റെയും ഭാര്യ സമിതയുടെയും പരാതിയിലാണ് ഇരവിപുരം പൊലീസ് കേസെടുത്തത്. ഇരവിപുരം സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്. സജീവിൻ്റെ മരണാനന്തര ചടങ്ങിനായി പണപ്പിരിവ് നടത്തിയെന്നാണ് കേസ്. നിസാമിൻ്റെയും സുഹൃത്തുക്കളുടെയും അക്കൗണ്ട് വഴി 19000 രൂപ കൈവശപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. ബിഎൻസ് 318 (2), 318 (4) എന്നീ വകുപ്പികളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നിസാമിനെയും രണ്ട് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്ത് നോട്ടീസ് നൽകി വിട്ടയച്ചു.
