4 ദിവസം പ്രായമായ കുഞ്ഞിന്റെ മരണം: മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ കോടതി ഉത്തരവ്

തൃശൂർ: ചാവക്കാട് നാലുദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിൽ, മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ തൃശൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. 2021 ജനുവരി 10-നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം – മുഹ്‌സിന ദമ്പതികളുടെ കുഞ്ഞ് മരണപ്പെട്ടത്. അന്ന് പോസ്റ്റ്‌മോർട്ടം നടപടികൾ കൂടാതെയാണ് മൃതദേഹം ഖബറടക്കിയിരുന്നത്.

എന്നാൽ, ഏഴാമത്തെ പ്രസവത്തിന് പിന്നാലെ 2026 മാർച്ച് 20-ന് മുഹ്‌സിന മരണപ്പെട്ടതോടെയാണ് പഴയ കേസിൽ വഴിത്തിരിവുണ്ടായത്. ഭർത്താവ് ഇബ്രാഹിം മതിയായ ആധുനിക ചികിത്സ നൽകാതെ ഗർഭിണിയായ യുവതിയെ അപായപ്പെടുത്തിയെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിന്റെ സമഗ്ര അന്വേഷണത്തിന്റെ ഭാഗമായാണ് നാല് വർഷം മുൻപ് മരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ ചാവക്കാട് സബ് ഇൻസ്‌പെക്ടർ കോടതിയിൽ അനുമതി തേടിയത്.

അശാസ്ത്രീയ ചികിത്സ നൽകിയ സംഭവത്തിൽ ഭർത്താവ് ഇബ്രാഹിമിന് പുറമെ ഇയാളെ സഹായിച്ച ചാവക്കാട് ചേറ്റുവ റോഡിലെ അക്യുപങ്ക്‌ചർ സ്ഥാപന ഉടമ റുവൈദ ഫൈസൽ, അക്യുപങ്ക്‌ചർ പ്രചാരകൻ കുറ്റിപ്പുറം സ്വദേശി ജുനൈദ് എന്നിവർക്കെതിരെയും കോടതി നിർദേശപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *