വടകര: സോളാർ-ഊർജ്ജ സുരക്ഷാ ഉപകരണ മേഖലയിൽ മികച്ച സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ട് ‘വിഹാനി പവർ സൊല്യൂഷൻസ്’ വടകര മാക്കൂൽ പീടികയിൽ പ്രവർത്തനം ആരംഭിച്ചു. സ്ഥാപനത്തിന്റെ ഉദ്ഘാടനം വടകര നഗരസഭ ചെയർപേഴ്സൺ ശ്രീ പി.കെ. ശശി നിർവ്വഹിച്ചു.
ചടങ്ങിൽ നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി.കെ. സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സോളാർ ഓൺ ഗ്രിഡ് സിസ്റ്റം, സോളാർ വാട്ടർ ഹീറ്റർ, സോളാർ ലൈറ്റുകൾ, ഇൻവെർട്ടർ-ബാറ്ററികൾ, വാട്ടർ പ്യൂരിഫയർ, സി.സി.ടി.വി തുടങ്ങിയവയുടെ വിപുലമായ ശേഖരവും വിൽപ്പനയുമാണ് സ്ഥാപനത്തിൽ ഒരുക്കിയിട്ടുള്ളത്.

ഉദ്ഘാടന ചടങ്ങിൽ റോട്ടറി വടകര സെൻട്രൽ പ്രസിഡന്റ് സിനു എം.പി, ഡോ. മോഹനൻ, പി. രാജകുമാർ മാസ്റ്റർ, അഡ്വ. രാജൻ കായക്ക എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
റോട്ടറി അസിസ്റ്റന്റ് ഗവർണർ ശ്രീ കെ. ബാലകൃഷ്ണൻ ചടങ്ങിൽ സ്വാഗതവും രവിഗേഷ് കെ.സി. നന്ദിയും രേഖപ്പെടുത്തി.
