കൊയിലാണ്ടിയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ ഹോട്ടലുടമയ്ക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി മുൻസിപ്പൽ മാർക്കറ്റിന് എതിർവശം ദേശീയപാതയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കൊല്ലത്ത് ഹോട്ടൽ നടത്തുന്ന സജീവനാണ് പരിക്കേറ്റത്.

കൊയിലാണ്ടിയിൽ നിന്നും രോഗിയുമായി കോഴിക്കോട് ഭാഗത്തേക്ക് അമിതവേഗതയിൽ പോകുകയായിരുന്നു ആംബുലൻസ്. ദേശീയപാതയിലൂടെ ആംബുലൻസ് കടന്നുപോകുന്നതിനിടെ, സജീവൻ ബൈക്കുമായി മാർക്കറ്റ് റോഡിൽ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോൾ ആംബുലൻസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സജീവന് ഗുരുതരമായി പരിക്കേറ്റു.

ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *