തൃശ്ശൂരിൽ മത്സ്യത്തൊഴിലാളിയായ അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തി; മകൻ ലഹരിക്കടിമയെന്ന് പോലീസ്

തൃശ്ശൂർ: തൊയക്കാവിൽ അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തി. മത്സ്യത്തൊഴിലാളിയായ വേലിയത്ത് കുമാരൻ (75) ആണ് മരിച്ചത്. പ്രതിയായ മകൻ പ്രജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. മത്സ്യബന്ധനത്തിന് ശേഷം വീട്ടിലെത്തിയ കുമാരനെ മകൻ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുമാരനെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. പ്രതി പ്രജീഷ് ലഹരിക്കടിമയാണെന്ന് പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *