കോഴിക്കോട്∙ വിമാനത്താവളത്തിലെ സ്വർണം പൊട്ടിക്കൽ ശ്രമം പൊളിച്ച് പൊലീസ്. വിദേശത്തുനിന്ന് 18 പവൻ സ്വർണവുമായി എത്തിയ തലശ്ശേരി തിരുവങ്ങാട് സ്വദേശി പ്രിയങ്ക, കണ്ണൂർ സ്വദേശികളായ ശ്രീലാൽ, പ്രിൻസ്, സുബിത്ത് എന്നിവരാണ് പിടിയിലായത്. സ്വർണം സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയ മട്ടന്നൂർ ശിവപുരം സ്വദേശി ജാബിറും പിടിയിലായി.
മൂർച്ചയേറിയ ആയുധങ്ങളുമായി ഭർതൃവീട്ടുകാർ ആക്രമിച്ചു; യുവതിയെ തലയറുത്തു കൊലപ്പെടുത്തി രക്ഷപ്പെട്ടു
ഇന്നു രാവിലെ 11.30നാണ് കോഴിക്കോട് വിമാനത്താവളത്തിൽ സ്വർണവുമായി പ്രിയങ്ക എത്തിയത്. പ്രിയങ്കയെയും കയറ്റി നീല നിറത്തിലുള്ള കാർ പുറത്തേക്കു കുതിച്ചു. സ്വർണം കൈപ്പറ്റാൻ കാത്തുനിന്ന ജാബിർ കാറിനു പുറകെ ഓടിയെങ്കിലും തടയാനായില്ല. മറ്റൊരു സ്വർണക്കേസിന്റെ അന്വേഷണത്തിനായി വിമാനത്താവളത്തിലെത്തിയ കരിപ്പൂർ എസ്ഐയും പൊലീസുകാരും ഇവരെ പിന്തുടർന്നു. ഇടറോഡുകളിലൂടെ കുതിച്ച സംഘത്തെ 12 കിലോമീറ്റർ അകലെ പുളിക്കൽ ആന്തിയൂർകുന്ന് റോഡിൽവച്ച് സാഹസികമായി പൊലീസ് തടഞ്ഞു. കവർച്ചാ സംഘത്തെ കീഴ്പെടുത്താൻ നാട്ടുകാരും പൊലീസിനെ സഹായിച്ചു. നിരവധി കവർച്ചാ കേസുകളിൽ പ്രതികളായിട്ടുള്ള കുറ്റവാളികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
