വർക്കലയിൽ വീട് വാടകയ്‌ക്കെടുത്ത് ലഹരി വിൽപ്പന: ഭാര്യയ്ക്ക് പിന്നാലെ ഒളിവിലായിരുന്ന ഭർത്താവും പിടിയിൽ

മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ. വർക്കല മുത്താന സ്വദേശി അൻസർ (31) ആണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കല്ലമ്പലത്ത് ലഹരി കേസിൽ നേരത്തെ പിടിയിലായി റിമാൻഡിലുള്ള തസ്ലീന, മുഹമ്മദ് ഷാൻ, അയിരൂർ കേസിൽ അറസ്റ്റിലായ സതീഷ് എന്നിവർക്ക്

വിൽപനയ്ക്കായി വലിയ അളവിൽ എംഡിഎംഎ എത്തിച്ചിരുന്നത് അൻസറാണെന്ന് പൊലീസ് പറയുന്നു. നീറുവിളയിൽ വാടകക്ക് താമസിച്ച വീട്ടിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ ആയിരുന്നു രണ്ടാഴ്ച മുമ്പ് അഞ്ച് ഗ്രാം എംഡിഎംഎയുമായി തസ്ലീന പിടിയിലായത്. മയക്കുമരുന്ന് കച്ചവടത്തിന് വേണ്ടി വീട് വാടകക്കെടുത്തായിരുന്നു ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. സംഭവത്തിന് പിന്നാലെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലായിരുന്ന അൻസർ നാട്ടിലെത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കുടുങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *