ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും, ഭക്തർക്ക് ദർശനം നാളെ മുതൽ

പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി തന്ത്രി സ്ഥാനം ഏറ്റെടുത്ത കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി നടതുറന്ന് ദീപം തെളിയിക്കും. മലയാളികളുടെ പുതുവർഷ പുലരിയായ ചിങ്ങം ഒന്നാം തീയതി (നാളെ) രാവിലെ അഞ്ച് മണിക്ക് നട തുറക്കും. ശബരിമല ഉൾക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നാളെയാണ്. മാസപൂജ പൂർത്തിയാക്കി ആഗസ്റ്റ് 21 ന് രാത്രി നട അടച്ചാൽ പിന്നീട് ഓണവുമായി ബന്ധപ്പെട്ട പൂജകൾക്കായി ഓഗസ്റ്റ് 24 ന് വീണ്ടും തുറക്കും.

Leave a Reply

Your email address will not be published. Required fields are marked *