കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ കസ്റ്റഡിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് പിടിയിലായത്. വിദേശത്തുനിന്ന് എത്തിയതായിരുന്നു ഇവർ. പാലാരിവട്ടത്തെ രണ്ട് കേസുകളിൽ പാർവതി ഒന്നാം പ്രതിയാണ്.
അർമേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുകയായിരുന്നു. പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന് എഫ്‌ഐആറിൽ പറയുന്നു. കോട്ടയത്ത് രജിസ്റ്റേർഡ് ഓഫീസും കൊച്ചി, കട്ടപ്പന, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു, ഒമാൻ, ദുബായ്, അബുദബി, ബഹ്‌റൈൻ, നേപ്പാൾ എന്നിവിടങ്ങളിൽ ശാഖകളുമുള്ള ഏജൻസിയാണ് ആംസ്റ്റർ. വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ സാധ്യതകളടക്കം സേവനങ്ങളാണ് സ്ഥാപനം വാഗ്ദാനം ചെയ്യുന്നത്.

