കേസിൽ നീതി തേടി കുടുംബം ആഭ്യന്തര വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്
ഇടുക്കി: വാഗമണ്ണിൽ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം. ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻകൂർ ജാമ്യം ഉള്ളതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചു.
പരാതി നൽകിയെങ്കിലും പൊലീസ് പ്രതിയെ പിടികൂടാൻ വൈകിയെന്ന് പരാതിക്കാരുടെ ആരോപണമുണ്ട്. കഴിഞ്ഞ മെയ് 10നും മെയ് 16നുമാണ് കേസ് രജിസ്റ്റർ ചെയ്ത്. 20 വയസുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ജൂൺ 21നാണ്. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും മുൻകൂർ ജാമ്യം ലഭിച്ച പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ കാരണം അറസ്റ്റ് വൈകിയതാണെന്നാണ് കുട്ടികളുടെ കുടുംബം ആരോപിക്കുന്നത്. മാത്രമല്ല പൊലീസ് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും കുടുംബം പറഞ്ഞു. കേസിൽ നീതി തേടി കുടുംബം ആഭ്യന്തര വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.