മയക്കുമരുന്ന് കേസ്: യുവാവിന് ഒരു വർഷത്തെ കരുതൽ തടങ്കൽ

വടകര: നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതിയെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഒരു വർഷത്തെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവായി. ബാലുശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വട്ടോളി ബസാർ സ്വദേശിയായ കോറോത്തുവയൽ അമർ ജിഹാദിനെയാണ് (29) കരുതൽ തടങ്കലിലാക്കിയത്.

​തുടർച്ചയായി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കരുതൽ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ആഭ്യന്തര വകുപ്പിന് സമർപ്പിച്ച ശുപാർശയെ തുടർന്നാണ് നടപടി. ഉത്തരവ് പുറത്തുവന്നതോടെ പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *