പാലക്കാട്: പാലക്കാട് പിതൃ സഹോദരിയെ 42കാരൻ വെട്ടിക്കൊലപ്പെടുത്തി. മണ്ണാർക്കാടാണ് സംഭവം. ചേറുംകുളം കരിമ്പൻകുന്ന് ആദിവാസി ഉന്നതിയിലെ മാധവിയാണ് (70) കൊല്ലപ്പെട്ടത്. കൃതൃത്തിന് ശേഷം പ്രതി ചേറുംകുളം സ്വദേശി ശശി (42) മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. മാധവിയുടെ കഴുത്തിനായിരുന്നു ശശി വെട്ടിയത്. ഗുരുതര പരിക്കറ്റ മാധവിയെ പാലക്കാട് ജില്ലാ ആശുപതിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാധവിയുടെ മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പ്രതി ശശിക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.
