തുലാപ്പള്ളിയിൽ ഫയർഫോഴ്സ് വാഹനം നിയന്ത്രണം വിട്ട് മൂന്ന് വണ്ടികളിലിടിച്ച് മറിഞ്ഞു; അഗ്നിരക്ഷാ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

പത്തനംതിട്ട : തുലാപ്പള്ളി – ആലപ്പാട് ജംക്‌ഷനിൽ ഫയർഫോഴ്സ് വാഹനം മറിഞ്ഞ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രഞ്ജിത്ത് കുമാറാണ് (39) മരിച്ചത്. കൊല്ലം ആയൂർ സ്വദേശിയാണ്.
ശബരിമലയിൽ സ്പെഷൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. വാഹനം നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു. അപകടത്തിൽ, തമിഴ്നാട്ടിൽനിന്നു ശബരിമലയിലേക്ക് വന്ന തീർഥാടകരുടെ വാഹനം പൂർണമായും തകർന്നു. വനം വകുപ്പിന്റെ വാഹനത്തിലും മറ്റൊരു ജീപ്പിലും ഫയർഫോഴ്സ് വാഹനം ഇടിച്ചു. നിർത്തിയിട്ടിരുന്ന ഈ വാഹനങ്ങളിൽ ആരുമില്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.

Leave a Reply

Your email address will not be published. Required fields are marked *