ചിറയിൻകീഴ് കൈയാങ്കളി: സംഭവങ്ങളിൽ നിലപാട് വ്യക്തമാക്കി രമ്യാ ഹരിദാസ്, സ്വാഭാവിക പ്രതികരണമെന്ന് വിശദീകരണം

തിരുവനന്തപുരം: ചിറയിൻകീഴിലെ കൈയേറ്റത്തിൽ പ്രതികരണവുമായി എംഎൽഎ രമ്യ ഹരിദാസ്. കിഴുവില്ലം ബാങ്ക് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പിന്നിലെന്നും പാർട്ടി എടുത്ത നിലപാടിനൊപ്പം നിന്നുവെന്നും അവർ പറഞ്ഞു. ഇതിന് ശേഷം വാട്സ് ആപ്പ് വഴി വളരെ മോശമായി സജിത് ഉൾപ്പെടെ പ്രചരണം നടത്തി. സജിത്തും വിശ്വനാഥൻ നായരും ചായക്കടയിൽ ഉൾപ്പെടെ അപവാദപ്രചരണം നടത്തി. എല്ലാ നേതാക്കളോടും പരാതി നൽകിയിരുന്നു. എത്രയോ കാലമായി സൈബർ ആക്രമണം നേരിടുന്നുവെന്നും അവർ വ്യക്തമാക്കി.

കോഴിക്കടയ്ക്ക് സമീപം സജാദിനെ കണ്ടു. നേതാക്കൾ പറഞ്ഞതുകൊണ്ടാണ് പോസ്‌റ്റിട്ടതെന്ന് സജാദ് സമ്മതിച്ചു. സജാദാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അതിനുശേഷം നടന്നതെല്ലാം ആസൂത്രിതമായിട്ടാണെന്നും പെൺകുട്ടിയെ കൊണ്ട് വായിപ്പിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. പാളയം പ്രദീപ് എന്റെ സ്‌റ്റാഫാണെന്നും എന്നാൽ, അഡിഷണൽ പി.എ ആണോ എന്നതിന് അവർ മറുപടി നൽകിയില്ല. ആഭ്യന്തരവകുപ്പിൽ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. സജാദിന്റെ വീട്ടിലേക്ക് പോയപ്പോൾ ഇവർ എവിടെ നിന്ന് വന്നു? നിങ്ങളെ അസഭ്യം പറഞ്ഞാൽ പ്രതികരിക്കില്ലേ? സജിത്തിനെതിരെയുള്ള പ്രതികരണം സ്വാഭാവിക പ്രതികരണമെന്നും രമ്യ ഹരിദാസ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *