ക്ലാസിൽ ഉറക്കം തൂങ്ങേണ്ട, ആവേശത്തോടെ ഫൈനൽ കാണാം! ലോകകപ്പ് ഫുട്ബോൾ പ്രമാണിച്ച് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ

കൊച്ചി: ഫുട്ബോൾ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ കുട്ടികൾക്ക് തിങ്കളാഴ്ച അവധി നൽകാൻ സ്കൂൾ അധികൃതർ. കളി കണ്ട് ഉറക്കം തൂങ്ങി ക്ലാസ്സിൽ ഇരിക്കാതിരിക്കാനും കുട്ടികൾക്ക് പിറ്റേദിവസത്തെ ക്ലാസിനെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാനുമാണ് അവധി നൽകുന്നത്. അർധ രാത്രി കഴിഞ്ഞ് പുലർച്ചെ 12.30നാണ് മത്സരം ആരംഭിക്കുക.

കൃത്യമായ സമയത്ത് അവസാനിച്ചാൽ തന്നെ 2.30 ആകും മത്സരം അവസാനിപ്പിക്കാൻ. സമ്മാനദാന ചടങ്ങ് കൂടി കഴിയുമ്പോൾ പുലർച്ചെ മൂന്നാകും. എന്നാൽ എക്സ്ട്രാ ടൈമും പെനാൽറ്റി ഷൂട്ടൗട്ടും വിജയികളെ തീരുമാനിച്ചാൽ പുലർച്ചെയാകും മത്സരം അവസാനിക്കാൻ. ഈ സാഹചര്യം കണക്കിലെടുത്താണ് തിങ്കളാഴ്ച കുട്ടികൾക്ക് അവധി നൽകാൻ സ്കൂൾ അധികൃതർ തീരുമാനിച്ച്.

Leave a Reply

Your email address will not be published. Required fields are marked *