കോഴിക്കോട് മാവേലി സ്‌റ്റോറിൽ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു; യുവതി ചികിത്സയിൽ പരിശോധനയുമായി ആർആർടി സംഘം

കോഴിക്കോട്: അരൂരിൽ മാവേലി സ്‌റ്റോറിൽ ജീവനക്കാരിക്ക് പമ്പ് കടിയേറ്റു. താൽക്കാലിക ജീവനക്കാരി വി ടി നിഷയെ ആണ് പാമ്പ് കടിച്ചത്. ഇവരുടെ കാലിനാണ് കടിയേറ്റത്.

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. നിഷയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ ഇവർ ഒബ്‌സർവേഷനിലാണെന്നാണ് വിവരം. കുറ്റ്യാടി ഫോറസ്റ്റിൽ വിവരം അറിയിച്ചതിനെ തുടർന്ന് സ്‌റ്റോറിൽ പാമ്പിനെ കണ്ടെത്താനുള്ള തിരച്ചിൽ നടക്കുന്നുണ്ട്. ആർആർടി സംഘമെത്തിയാണ് പരിശോധന നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *