കോഴിക്കോട് കല്ലായിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; ഒഡീഷ സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളി പന്നിയങ്കര പോലീസിന്റെ പിടിയിലായി. ഒഡീഷ സ്വദേശിയായ ചിത്രാസെൻ നായിക് (35) ആണ് അറസ്റ്റിലായത്. കല്ലായി റെയിൽവേ സ്റ്റേഷനു സമീപത്തുവെച്ചായിരുന്നു സംഭവം. മൊബൈൽ ഫോൺ തരാമെന്ന് വാഗ്ദാനം നൽകി കുട്ടിയെ വിളിച്ചുവരുത്തിയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് ആൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പന്നിയങ്കര പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *