കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട ജീപ്പിൽ യുവാവ് മരിച്ച നിലയിൽ; സംഭവം ഭാര്യയുടെ പ്രസവത്തിനായി എത്തിയപ്പോൾ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ടിരുന്ന ജീപ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി വിനു പ്രസാദ് ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഭാര്യയുടെ പ്രസവ ആവശ്യത്തിനായാണ് വിനു പ്രസാദ് മെഡിക്കൽ കോളേജിൽ എത്തിയത്. ഭാര്യയെ മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മെഡിക്കൽ കോളേജ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *