കണ്ണൂരിൽ കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

കണ്ണൂർ പൈസക്കരിയിൽ തെങ്ങിൽ കയറുന്നതിനിടെ കടന്നൽ കൂട്ടത്തിന്റെ കുത്തേറ്റ തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം. പൈസക്കരി പാത്തിക്കുളങ്ങര സ്വദേശി സജി (57) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

തിങ്കളാഴ്ച ഉച്ചയോടെ പടുവിലങ്ങിലുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു സംഭവം. തേങ്ങയിടാനായി സജി തെങ്ങിൽ കയറിയപ്പോഴാണ് അവിടെയുണ്ടായിരുന്ന കടന്നൽക്കൂട് ഇളകി ആക്രമിച്ചത്. ശരീരമാസകലം ഗുരുതരമായി കുത്തേറ്റ സജിയെ നാട്ടുകാർ ചേർന്നാണ് ഉടൻ തന്നെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ എ.കെ.ജി. ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *