ഫുഡ് ഡെലിവറിയുടെ മറവിൽ വൻ മദ്യവിൽപന; 42 കുപ്പിയുമായി ഡെലിവറി ബോയി പിടിയിൽ

കൊച്ചി: ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ മദ്യവിൽപന നടത്തിയ ഡെലിവറി ബോയി പിടിയിൽ. എറണാകുളം മട്ടാഞ്ചേരിയിൽനിന്ന് പനയപ്പള്ളി സ്വദേശി ലിബിനാണ് പിടിയിലായത്. 42 കുപ്പികളിലായി 21 ലിറ്ററിലധികം മദ്യമാണ് പോലീസ് പിടികൂടിയത്.
ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ ഇയാൾ മദ്യം വിൽക്കുന്നുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 42 കുപ്പി മദ്യം ലിബിന്റെ വീട്ടിൽ നിന്നും മട്ടാഞ്ചേരി പോലീസ് കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *