അനുമതിയില്ലാതെ വിദേശയാത്ര: എ.ഡി.ജി.പി എസ്. ശ്രീജിത്തിന് നൽകിയ ക്ലീൻ ചിറ്റ് ഹൈക്കോടതി റദ്ദാക്കി; ചീഫ് സെക്രട്ടറിക്ക് വിമർശനം

കൊച്ചി: അനുമതിയില്ലാതെയുള്ള വിദേശയാത്രാ കേസിൽ എഡിജിപി എസ് ശ്രീജിത്തിന് നൽകിയ ക്ലീൻചിറ്റ് റദ്ദാക്കി ഹൈക്കോടതി. ശ്രീജിത്തിനെതിരായ ആരോപണം വ്യാജമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്. എസ് ശ്രീജിത്തിനെ സംരക്ഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയതിന് ചീഫ് സെക്രട്ടറിയെ ഹൈക്കോടതി വിമർശിച്ചു.

ശ്രീജിത്തിനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിംഗ് നടത്തിയത് തെറ്റെന്നും കോടതി വിമർശിച്ചു. പരാതിക്കാരനായ ദിപിൻ എടവനയെ വീണ്ടും കേട്ട് പുതിയ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

2026 ഫെബ്രുവരിയിൽ വിദേശത്ത് സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എസ് ശ്രീജിത്ത് പൊലീസ് യൂണിഫോമിൽ അനധികൃതമായി പങ്കെടുത്തുവെന്നതായിരുന്നു കേസ്. എസ് ശ്രീജിത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും വിദേശയാത്രകളിൽ ചട്ടലംഘനം നടത്തിയെന്നതുൾപ്പെടെയായിരുന്നു പരാതി.

Leave a Reply

Your email address will not be published. Required fields are marked *