‘പാതിരാത്രിയിൽ ചായ കുടിക്കാൻ ഇറങ്ങി’: 16-കാരിയെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി ലഹരി നൽകിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ

മാനന്തവാടി: രക്ഷിതാക്കളറിയാതെ അർദ്ധരാത്രി പതിനാറുകാരിയെ കൂട്ടികൊണ്ടു പോയി നിർബന്ധിച്ച് ലഹരി നൽകിയ കേസിൽ രണ്ടു പേർ കൂടി പിടിയിൽ. അഞ്ചുക്കുന്ന്, കല്ല്യാട്ടുംക്കുഴി, ജനീലിയ(19), കണിയാരം, പോത്തനാട്ടിൽ വീട്ടിൽ, എ.വി. അജിത്ത്(23) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. അജിത്ത് മാനന്തവാടി സ്റ്റേഷനിൽ ലഹരി കേസടക്കമുള്ളു കേസുകളിൽ പ്രതിയാണ്. തൃശിലേരി, മുത്തുമാരി, കണ്ണഞ്ചിറ വീട്ടിൽ, റോബിൻ കെ. ജോയ്(20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജുനിവാസ്, അമൽ കൃഷ്ണ(20), കുറ്റിമൂല, കള്ളമ്പറമ്പിൽ, കെ.വി. ജിതിൻ(22), എടവക, ചാമാടിപൊയിൽ, ചിറക്കൽ സി. അജിത്കുമാർ(23) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

ഈ മാസം പന്ത്രണ്ടിന് അർദ്ധരാത്രിയാണ് കുട്ടിയെ വീട്ടിൽ നിന്ന് കൂട്ടികൊണ്ടുപോയത്. നിർബന്ധിച്ച് മദ്യം നൽകുകയും സിഗരറ്റ് വലിപ്പിക്കുകയുമായിരുന്നു. തുടർന്ന് ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ നിലയിൽ കുട്ടിയെ അമലിനൊപ്പം കണ്ടെത്തി. പിന്നീട് കേസെടുത്ത മാനന്തവാടി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മാനന്തവാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ പി. റഫീഖ്, എസ്‌ഐമാരായ കെ.കെ. സോബിൻ, മുഹമ്മദ് അലി, സുനിൽ കുമാർ, സി.പി.ഒമാരായ നിസാർ, എം.ആർ. രമേഷ്, കെ.ആർ. അനീഷ്, ഷിന്റോ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *