ഒരേ നമ്പറിൽ രണ്ടു ലോട്ടറി ടിക്കറ്റ്: വീഴ്ച ചൂണ്ടിക്കാട്ടിയ ഏജൻസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

കൊല്ലം: കൊല്ലത്ത് ഒരേ നമ്പറിൽ രണ്ട് ലോട്ടറി ടിക്കറ്റുകൾ ലഭിച്ച സംഭവത്തിൽ പിഴവ് ചൂണ്ടിക്കാട്ടിയ ലോട്ടറി ഏജൻസിയെ സസ്പെൻഡ് ചെയ്തു. കുണ്ടറ ചെറുമൂട് പ്രവർത്തിക്കുന്ന അഖി ലോട്ടറി ഏജൻസിയുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. സംസ്ഥാന ലോട്ടറി ഡയറക്ടറുടേതാണ് നടപടി. ലോട്ടറി വകുപ്പിന് ഉണ്ടായ വീഴ്ച ദൃശ്യ മാധ്യമങ്ങളെ അറിയിച്ചത് കരാർ വ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിനാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നുവെന്നാണ് ഉത്തരവിലെ പരാമർശം. സ്ത്രീശക്തി ലോട്ടറി ടിക്കറ്റിലാണ് പിഴവ് സംഭവിച്ചത്.

കൊല്ലം ഡീസന്റ് ജംഗ്ഷനിലെ മീനാക്ഷി ലോട്ടറി ഏജൻസിയിലും സമാന പരാതി ഉയർന്നിരുന്നു. അവിടെയും സ്ത്രീശക്തി ലോട്ടറിയിലായിരുന്നു രണ്ട് ടിക്കറ്റിൽ ഒരേ നമ്പർ ശ്രദ്ധയിൽപ്പെട്ടത്. ഒരേ സീരിയലിലും ഒരേ നമ്പറിലുമുള്ള രണ്ട് ടിക്കറ്റുകളാണ് കണ്ടെത്തിയത്. കൊല്ലം ചെറുമൂടിലെ ലോട്ടറി ഏജൻസിയിൽ വിൽപ്പനയ്‌ക്കായി എത്തിയ ടിക്കറ്റുകളിലാണ് അപാകത ശ്രദ്ധയിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *