വടകരയിൽ രണ്ടു ദിവസമായി കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

വടകര: രണ്ടു ദിവസമായി കാണാതായിരുന്ന മധ്യവയസ്‌കന്റെ മൃതദേഹം വീടിനടുത്തുള്ള പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വടകര പുത്തൂർ സബ്‌സ്റ്റേഷനു സമീപം വാഴയിൽ സതീഷ് കുമാറാണ് (60) മരിച്ചത്.

ബുധനാഴ്ച വൈകുന്നേരത്തോടെ കൃഷിസ്ഥലം നനയ്ക്കാനെത്തിയ സ്ത്രീകളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് സതീഷ് കുമാറാണെന്ന് തിരിച്ചറിഞ്ഞത്.

കഴിഞ്ഞ രണ്ടു ദിവസമായി ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലാതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. വടകര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *