വീണ്ടും വിവാഹിതയാകാൻ പോകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് ഗായിക റിമി ടോമി ന്റെ

താൻ വിവാഹം കഴിക്കാൻ പോകുകയാണെന്നും പറ്റിയ ഒരാൾ‌ ജീവിതത്തിലേക്കു വന്നെന്നുമുള്ള സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ച് മലയാളികളുടെ പ്രിയഗായിക റിമി ടോമി. രണ്ടാമതൊരു വിവാഹം ചെയ്യുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് അടുത്തിടെ പല സ്റ്റേജുകളിലും താരം ആരാധകരോട് ചോദിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് റിമി തന്റെ യൂട്യൂബ് ചാനലിലൂടെ ആ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

”ഞാൻ ഭയങ്കര സന്തോഷത്തിലാണ് അതിലൊരു സംശയവും വേണ്ട. പക്ഷേ ഒരു പാട്ണർ എന്നൊരു വിടവ് എപ്പോഴും വേറെ ഉണ്ട്. പാട്ണറിന് മാത്രമേ ആ വിടവ് നികത്താൻ പറ്റുകയുള്ളൂ. അങ്ങനെയിരിക്കെ 2026 ൽ എന്റെ ജീവിതത്തിലേക്ക് ഒരാൾ വന്നു. ആരാണ്, എന്താണ് എന്നൊക്കെയുള്ളത് നിങ്ങളോട് ഞാൻ കൃത്യമായി പറയാം. ഒരു കാര്യം ഞാൻ പറയാം, ഒരഭിനേതാവോ ? ഗായകനോ പ്രശസ്തനായ ഒരാളോ ഒരു കോടീശ്വരനോ അങ്ങനെയൊന്നുമല്ല. ജീവിതത്തിലെ ഏറ്റവും വലിയ കാര്യം പണമോ പ്രശസ്തിയോ അതൊന്നുമല്ല.

കരിയറിലായാലും വ്യക്തിജീവിതത്തിലായാലും എല്ലാത്തിലുമൊരു വളർച്ചയുണ്ടാകുമെന്ന് ചില ആളുകളെ കാണുമ്പോൾ അവരോട് സംസാരിക്കുമ്പോൾ അടുത്തിടപഴകുമ്പോൾ ദൈവം തോന്നിപ്പിക്കാറുണ്ട്. എല്ലാവരും വലിയ പ്രതീക്ഷയിലാണ് ജീവിതം തുടങ്ങുന്നത്. എനിക്കും അങ്ങനെ തോന്നിയ ഒരു കാര്യമാണ് ഇതും. ദേഷ്യം, വാശി, സ്‌നേഹം, വിഷമം, അഹങ്കാരം അങ്ങനെ എല്ലാ നല്ല വശവും ചീത്ത വശവും കുറച്ചു നാളുകൊണ്ട് നമ്മൾ രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും മനസിലാക്കി. അതിലുപരി എനിക്ക് നല്ല മനസമാധാനം ഉണ്ടായി. നല്ലൊരു ജീവിതം കിട്ടുമെന്ന് തോന്നിയപ്പോഴാണ് ഞാനീ തീരുമാനം എടുത്തത്. ഉടനെ ഉണ്ടാകും എന്ന് വിചാരിക്കുന്നു. പിന്നെ എല്ലാം ദൈവത്തിന്റെ കയ്യിൽ അല്ലേ. എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും പിന്തുണയും ഉണ്ടാകണം”, എന്നാണ് റിമി വീഡിയോയിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *