എൽഡിഎഫ് സർക്കാർ മാറ്റിയ പ്രേംകുമാർ കെഎസ്എഫ്ഡിസി ചെയർമാൻ; കല്പറ്റ നാരായണൻ സാഹിത്യ അക്കാദമി തലപ്പത്തേക്ക്, ജി വേണുഗോപാലിനും സ്ഥാനം

സംസ്ഥാനത്തെ വിവിധ സാംസ്കാരിക അക്കാദമികളുടെ തലപ്പത്ത് യുഡിഎഫ് സർക്കാർ പുതിയ നിയമനങ്ങൾ നടത്തി. കല്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാനായും ജി വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാനായും എത്തും. കെഎസ്എഫ്ഡിസി ചെയർമാനായി നടൻ പ്രേംകുമാറിനെയും നിയമിക്കും.

തിരുവനന്തപുരം: കല്പറ്റ നാരായണനെ സാഹിത്യ അക്കാദമി ചെയർമാനായി തീരുമാനിച്ച് യുഡിഎഫ് സർക്കാർ. ജി വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയർമാനായും കെഎസ്എഫ്ഡിസി ചെയർമാനായി നടൻ പ്രേംകുമാറിനേയും നിയമിക്കും. എം രഞ്ജിത് ചലചിത്ര ക്ഷേമനിധി ബോർഡ് ചെയർമാൻ ആയേക്കും. എൽഡിഎഫ് സർക്കാർ ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് മാറ്റിയ പ്രേംകുമാറിന് നിയമനം നൽകിയിരിക്കുകയാണ് യുഡിഎഫ് സർക്കാർ.

കേരള സാഹിത്യ അക്കാദമി സെക്രട്ടറിയായി എം.പി സുരേന്ദ്രൻ എത്തും. കെഎസ്എഫ്ഡിസി ചെയർമാൻ പ്രേംകുമാർ എത്തുമ്പോൾ ആലപ്പി അഷറഫ് വൈസ് ചെയർമാൻ ആവും. കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ- ഹേമന്ത്കുമാർ, സെക്രട്ടറി: പ്രദീപ്കുമാർ എൻ.വി, കേരള ലളിതകലാ അക്കാദമി ചെയർമാൻ: പ്രൊഫ. പ്രകാശ് മൂർത്തി, വൈസ് ചെയർമാൻ: ടി. ആർ ഉദയകുമാർ, സെക്രട്ടറി: വൈക്കം എം.കെ ഷിബു, കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ: സുരേഷ് ബാബു എളയാവൂർ, വൈസ് ചെയർമാൻ -ശ്രീരാമൻ കൊയ്യോൻ, മെമ്പർ സെക്രട്ടറി: പ്രദീപ് കുമാർ എം. പയ്യന്നൂർ എന്നിവരും ആയേക്കും.

Leave a Reply

Your email address will not be published. Required fields are marked *