സ്വന്തം വീട്ടിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ പീഡിപ്പിച്ച, നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ പീഡിപ്പിച്ച, നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. കോഴിക്കോട് മാവൂർ സ്വദേശി നിതിൻ രാജി(22) നെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2024 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാവൂർ പൈപ്പ് ലൈനിലുള്ള നിതിൻ താമസിക്കുന്ന വീട്ടിൽ വെച്ച് പെൺകുട്ടിക്ക് നേരെ ഇയാൾ ലൈംഗിക അതിക്രമം നടത്തുകയായായിരുന്നു. പെൺകുട്ടിയുടെ പരാതിയിലാണ് മാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. കുന്ദമംഗലം സർക്കിൾ ഇൻസ്‌പെക്ടർ അഭിലാഷ്, മാവൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ അഖിൽ, അസിസ്റ്റൻറ് സബ്ബ് ഇൻസ്‌പെക്ടർ ശിവാനന്ദൻ, സിവിൽ പോലീസ് ഓഫീസർ വൈഷ്ണവ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് നിതിനെ കസ്റ്റഡിയിലെടുത്തത്.

ഇയാൾക്കെതിരെ മാവൂർ പോലീസ് സ്റ്റേഷനിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനും മാവൂർ ബസ് സ്റ്റാൻറിൽ വെച്ച് ബസ് സമയത്തെ ചൊല്ലിയുള്ള തർക്കം കാരണമുള്ള വിരോധത്താൽ ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും മറ്റുമായി നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ നിതിൻ രാജിനെ റിമാൻറ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *