വിഹാനി പവർ സൊല്യൂഷൻസ് വടകര മാക്കൂൽ പീടികയിൽ പ്രവർത്തനം ആരംഭിച്ചു

​വടകര: സോളാർ-ഊർജ്ജ സുരക്ഷാ ഉപകരണ മേഖലയിൽ മികച്ച സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ട് ‘വിഹാനി പവർ സൊല്യൂഷൻസ്’ വടകര മാക്കൂൽ പീടികയിൽ പ്രവർത്തനം ആരംഭിച്ചു. സ്ഥാപനത്തിന്റെ ഉദ്ഘാടനം വടകര നഗരസഭ ചെയർപേഴ്സൺ ശ്രീ പി.കെ. ശശി നിർവ്വഹിച്ചു.
​ചടങ്ങിൽ നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി.കെ. സതീശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സോളാർ ഓൺ ഗ്രിഡ് സിസ്റ്റം, സോളാർ വാട്ടർ ഹീറ്റർ, സോളാർ ലൈറ്റുകൾ, ഇൻവെർട്ടർ-ബാറ്ററികൾ, വാട്ടർ പ്യൂരിഫയർ, സി.സി.ടി.വി തുടങ്ങിയവയുടെ വിപുലമായ ശേഖരവും വിൽപ്പനയുമാണ് സ്ഥാപനത്തിൽ ഒരുക്കിയിട്ടുള്ളത്.


​ഉദ്ഘാടന ചടങ്ങിൽ റോട്ടറി വടകര സെൻട്രൽ പ്രസിഡന്റ് സിനു എം.പി, ഡോ. മോഹനൻ, പി. രാജകുമാർ മാസ്റ്റർ, അഡ്വ. രാജൻ കായക്ക എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
​റോട്ടറി അസിസ്റ്റന്റ് ഗവർണർ ശ്രീ കെ. ബാലകൃഷ്ണൻ ചടങ്ങിൽ സ്വാഗതവും രവിഗേഷ് കെ.സി. നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *